Monday, June 25, 2018

Wandering glider (Pantala flavescens) തുലാത്തുമ്പി Fabricius, 1798

  
ദേശാടന ദൈർഘ്യം കൊണ്ടും സവിശേഷമായ മറ്റു പല കഴിവുകൾകൊണ്ടും ഒരത്ഭുതമായിത്തീർന്ന കല്ലൻതുമ്പി. ഇരപിടുത്തത്തിലെ കൃത്യത, താഴേക്കും, മുകളിലേക്കും, ഇരുവശങ്ങളിലേക്കും, മുന്നോട്ടും, പിന്നോട്ടും സഞ്ചാരഗതി മാറ്റുന്നതിനുള്ള കഴിവ് മുതലായവ ഇവയെ മറ്റു കല്ലൻതുമ്പികളിൽ നിന്നും വ്യത്യസ്തരാക്കുന്നു. ആദ്യത്തെ കുറച്ചു മഴ പെയ്തു വെള്ളമാകുന്നയതോടെ ഇവ ലാർവ്വയിൽനിന്നും  വിരിഞ്ഞു പുറത്തു വരുന്നത് കണ്ടിട്ടുണ്ട്. 

വേനലിന്റെ അവസാനഘട്ടത്തില്‍ പെയ്യുന്ന മഴവെള്ളം ചിലപ്പോള്‍ ഭൂമിയിലെ ചില വിസ്തൃതിയുള്ള കുഴികളിലും താഴ്ന്ന ഭാഗങ്ങളിലും മലിനമാകാതെ കെട്ടിനില്‍ക്കാറുണ്ട്. ഇങ്ങനെയുള്ള ചിലയിടങ്ങള്‍ തുമ്പികള്‍ അവയുടെ താവളമാക്കാറുണ്ട്. അവിടേക്കു കടന്നു ചെന്നാൽ നമ്മൾ ഒരു അത്ഭുതലോകത്തിൽ ചെന്നെത്തിയ പ്രതീതിയാണ്. യുദ്ധവും പ്രണയവും ജനനവും മരണവുമെല്ലാം ആ ഇട്ടാവട്ടത്തു നമുക്ക് കാണാം. ഒരിടത്തുമിരിക്കാതെ ജലാശയത്തിനു ചുറ്റും സാദാ പറക്കുന്ന ഒരുകൂട്ടർ. ഇരിപ്പിടത്തിനു വേണ്ടി യുദ്ധത്തിലേർപ്പെട്ടിരിക്കുന്നവർ. ഇണചേരുന്നവർ, മുട്ടയിടുന്നവർ, മുട്ടയിടാൻ വരുന്ന പെൺത്തുമ്പികളെ തുരത്തുന്ന വേറൊരു കൂട്ടർ, മുട്ടയിടുന്ന പെൺത്തുമ്പികൾക്ക് സംരക്ഷണം നൽകാൻ മറ്റു തുമ്പികളുമായി അങ്കം വെട്ടുന്നവർ. അങ്ങനെ ആകെ സംഭവബഹുലമായ അന്തരീക്ഷം.ഇതൊക്കെ കണ്ടുകൊണ്ടിരിക്കുമ്പോൾ ചിത്രങ്ങളെടുക്കാൻപോലും പലപ്പോഴും മറന്നുപോകും.
    
Common name: Wandering glider / Global Wanderer  
Malayalam name: തുലാത്തുമ്പി   
Scientific name: Pantala flavescens  Fabricius, 1798  
Family: Libellulidae  
Place of observation: Thommana, Thumboor -  Kerala    
Date of observation: Various
ചെടിക്കമ്പുകളിൽ തൂങ്ങിക്കിടന്നു വിശ്രമിക്കുന്ന തുലാത്തുമ്പികളുടെ ലിംഗനിർണ്ണയം തുടക്കാർക്കൊക്കെ ഒരു ബുദ്ധിമുട്ടേറിയ കാര്യമാണ്. കുറുവാലിന്റെ ആകൃതി രണ്ടിന്റെയും ഏകദേശം ഒരുപോലായതിനാൽ ആ വഴിയും അടഞ്ഞു. അതിനൊരു പരിധിവരെ പരിഹാരമാകട്ടെ എന്ന് കരുതിയാണ് ഈ പോസ്റ്റ്.  ആൺതുമ്പിയുടെ പിൻചിറകിന്റെ അറ്റത്തായി കാണപ്പെടുന്ന ഇരുണ്ട തവിട്ടുനിറത്തിലുള്ള ഒരു പാടാണ് തിരിച്ചറിയാൻ ഏറ്റവും എളുപ്പമുള്ള മാർഗ്ഗം. പെൺതുമ്പികൾക്കിതു വളരെ നേർത്തതായതുകൊണ്ട് ദൃഷ്ടിഗോചരമല്ല.

Male Pantala flavescens has a small dark patch near the wingtip, and a little bit of colour on his inboard wing.
Female Pantala flavescens has colour on both her inboard hindwing and forewing, with a very faint patch near her wingtip.
Wandering glider (Pantala flavescens) in flight
Wandering glider (Pantala flavescens)
 തുലാത്തുമ്പി 
Female
Male
Mating
Wandering glider (Pantala flavescens)female
 തുലാത്തുമ്പി 
Mating 
Male
Male in flight
Wandering glider (Pantala flavescens)
 തുലാത്തുമ്പി 
Male in flight
Wandering glider (Pantala flavescens)
 തുലാത്തുമ്പി 
Female in flight
Wings


No comments:

Post a Comment