Tuesday, June 12, 2018

Dwarf Bloodtail (Lyriothemis acigastra) കുള്ളന്‍ വര്‍ണ്ണത്തുമ്പി. Selys, 1878

Scientific name : Lyriothemis acigastra  Selys, 1878
Common name : Dwarf Bloodtail
Family : Libellulidae
Malayalam name : കുള്ളന്‍ വര്‍ണ്ണത്തുമ്പി
Place of observation : Kadavoor - Kerala 
Date of observation  : 07-06-2018


          മൺസൂൺ സർവ്വപ്രതാപത്തോടെ കോരിച്ചൊരിഞ്ഞ ഒരു ദിവസം(മെയ് 7) സുഹൃത്ത് സന്തോഷിന്റെ വിളിവന്നു. നമുക്ക് കടവൂർ വരെ പോയാലോ?എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽപ്പെട്ട പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു ഗ്രാമമാണ് കടവൂർ. പശ്ചിമഘട്ടത്തിലെ ഒരു ഭാഗം ഇവിടെനിന്നും ആരംഭിക്കുന്നു. കേട്ടപാതി ഞാൻ റെഡിയായി. കടവൂരെത്തിയാൽ രണ്ടുണ്ട് കാര്യം. സുഹൃത്തായ ജീവൻ ജോസിനെ കാണാം, പിന്നെ കേരളത്തിൽ അപൂർവ്വമായിക്കാണുന്ന കുള്ളൻ വർണ്ണത്തുമ്പികളെയും.   ഉച്ചയോടെ കടവൂരിലേക്ക്. പെരുമഴ വകവെക്കാതെ ഞങ്ങൾ സ്ഥലത്തെത്തിച്ചേർന്നു. അവിടെ ചെന്നതും ജീവന്റെ വീടിനോടു ചേർന്ന റോസാച്ചെടികളിൽ ഒരാൺതുമ്പിയും രണ്ടു പെൺത്തുമ്പികളും. മഴയും വെളിച്ചക്കുറവും വകവെക്കാതെ പെട്ടെന്നുത്തന്നെ ക്യാമറയുമെടുത്ത് തയ്യാറായി. പ്രതികൂല സാഹചര്യങ്ങൾ ചിത്രങ്ങളുടെ മിഴിവിനെ ബാധിച്ചെങ്കിലും മനസ്സിന്റെ സന്തോഷത്തിനു ഇതൊന്നും ഒരു തടസ്സമേയല്ലായിരുന്നു. കടുത്ത ചുവപ്പുനിറമുള്ള ശരീരത്തോടുകൂടിയ ആൺത്തുമ്പി സുന്ദരനായിരുന്നെങ്കിലും കറുപ്പിൽ സ്വർണ്ണവർണ്ണമുള്ള വീതിയുള്ള കുറിയ വരകളോട് കൂടിയ പെൺത്തുമ്പി ഒരു നവോഢയെ അനുസ്മരിപ്പിച്ചു. പിന്നീട് ഞങ്ങള്‍ താഴെ പാടത്തേക്കിറങ്ങി. അവിടെ  അപൂർവ്വമാണ് എന്ന് കണക്കാക്കപ്പെടുന്ന ഈ തുമ്പികളുടെ ബാഹുല്യം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. 

Male.
Female
Female.
Female.
Female.


Female face
Face of male

No comments:

Post a Comment