ദേശാടന ദൈർഘ്യം കൊണ്ടും സവിശേഷമായ മറ്റു പല കഴിവുകൾകൊണ്ടും ഒരത്ഭുതമായിത്തീർന്ന കല്ലൻതുമ്പി. ഇരപിടുത്തത്തിലെ കൃത്യത, താഴേക്കും, മുകളിലേക്കും, ഇരുവശങ്ങളിലേക്കും, മുന്നോട്ടും, പിന്നോട്ടും സഞ്ചാരഗതി മാറ്റുന്നതിനുള്ള കഴിവ് മുതലായവ ഇവയെ മറ്റു കല്ലൻതുമ്പികളിൽ നിന്നും വ്യത്യസ്തരാക്കുന്നു. ആദ്യത്തെ കുറച്ചു മഴ പെയ്തു വെള്ളമാകുന്നയതോടെ ഇവ ലാർവ്വയിൽനിന്നും വിരിഞ്ഞു പുറത്തു വരുന്നത് കണ്ടിട്ടുണ്ട്.
വേനലിന്റെ അവസാനഘട്ടത്തില്‍ പെയ്യുന്ന മഴവെള്ളം ചിലപ്പോള്‍ ഭൂമിയിലെ ചില വിസ്തൃതിയുള്ള കുഴികളിലും താഴ്ന്ന ഭാഗങ്ങളിലും മലിനമാകാതെ കെട്ടിനില്‍ക്കാറുണ്ട്. ഇങ്ങനെയുള്ള ചിലയിടങ്ങള്‍ തുമ്പികള്‍ അവയുടെ താവളമാക്കാറുണ്ട്. അവിടേക്കു കടന്നു ചെന്നാൽ നമ്മൾ ഒരു അത്ഭുതലോകത്തിൽ ചെന്നെത്തിയ പ്രതീതിയാണ്. യുദ്ധവും പ്രണയവും ജനനവും മരണവുമെല്ലാം ആ ഇട്ടാവട്ടത്തു നമുക്ക് കാണാം. ഒരിടത്തുമിരിക്കാതെ ജലാശയത്തിനു ചുറ്റും സാദാ പറക്കുന്ന ഒരുകൂട്ടർ. ഇരിപ്പിടത്തിനു വേണ്ടി യുദ്ധത്തിലേർപ്പെട്ടിരിക്കുന്നവർ. ഇണചേരുന്നവർ, മുട്ടയിടുന്നവർ, മുട്ടയിടാൻ വരുന്ന പെൺത്തുമ്പികളെ തുരത്തുന്ന വേറൊരു കൂട്ടർ, മുട്ടയിടുന്ന പെൺത്തുമ്പികൾക്ക് സംരക്ഷണം നൽകാൻ മറ്റു തുമ്പികളുമായി അങ്കം വെട്ടുന്നവർ. അങ്ങനെ ആകെ സംഭവബഹുലമായ അന്തരീക്ഷം.ഇതൊക്കെ കണ്ടുകൊണ്ടിരിക്കുമ്പോൾ ചിത്രങ്ങളെടുക്കാൻപോലും പലപ്പോഴും മറന്നുപോകും.
Common name: Wandering glider / Global Wanderer
Malayalam name: തുലാത്തുമ്പി
Scientific name: Pantala flavescens Fabricius, 1798
Family: Libellulidae
Place of observation: Thommana, Thumboor - Kerala
Date of observation: Various
Wandering glider (Pantala flavescens) in flight |
Wandering glider (Pantala flavescens)
തുലാത്തുമ്പി
|
Female |
Male |
Mating |
Wandering glider (Pantala flavescens)female
തുലാത്തുമ്പി
|
Mating |
Male |
Male in flight |
Wandering glider (Pantala flavescens)
തുലാത്തുമ്പി
|
Male in flight |
Wandering glider (Pantala flavescens)
തുലാത്തുമ്പി
|
Female in flight |
Wings |