Saturday, July 8, 2023

Mating (Copula) and Sperm transferring of Damselflies - സൂചിത്തുമ്പികളുടെ ഇണചേരലും ബീജക്കൈമാറ്റരീതിയും

സൂചിത്തുമ്പികൾക്ക് മറ്റു പ്രാണികളെ അപേക്ഷിച്ചു വളരെ സങ്കീർണ്ണമായ ബീജക്കൈമാറ്റ രീതിയാണുള്ളത്. ഇണചേരലിന്റെ ആദ്യപടിയായി ആൺത്തുമ്പി തന്റെ ശരീരത്തിന്റെ ഏറ്റവും പുറകിലായുള്ള കുറുവാൽ(Anal appedages) എന്ന അവയവമുപയോഗിച്ച് പെൺത്തുമ്പിയുടെ തലയ്ക്കും ഉരസ്സിനും(Head and Thorax) ഇടയിലായി പിടിക്കുന്നു (Tandem position). പിന്നീട് കുറുവാലിനോട് ചേർന്നുള്ള ജനനേന്ദ്രിയത്തിത്തിൽ നിന്നും(Primary genetalia) ബീജം തുമ്പിയുടെ രണ്ടാം ഖണ്ഡത്തിലുള്ള ദ്വിദീയ ജനനേന്ദ്രിയത്തിലേക്കു(Secondary genetalia) മാറ്റുന്നു. പിന്നീട് പെൺതുമ്പി തന്റെ ഉദരം വളച്ചു ഉദരത്തിലെ എട്ട് ഒൻപത് ഖണ്ഡങ്ങളിലുള്ള മുട്ടയിടാനുള്ള അവയവം (Ovipositor)ആൺത്തുമ്പിയുടെ ദ്വിദീയ ജനനേന്ദ്രിയത്തോട് ചേർക്കുന്നു(Wheel position). അങ്ങനെ ബീജക്കൈമാറ്റം പൂർണ്ണമാകുന്നു. 

Model: Emerald Spreadwing (Lestes elatus) പച്ചവരയന്‍ ചേരാച്ചിറകൻ

Adult Female
Adult male
Anal Appendages of Male 
Tandem Position
Tandem Position
The male holds the female between her head and thorax with anal appendages.
The male transfers the sperm to secondary genitalia
The male transfers the sperm to secondary genitalia
Secondary genitalia

Secondary genitalia

Wheel Position

Wheel Position

Oviposition