തുമ്പികളെക്കുറിച്ചോർക്കുമ്പോൾ ആദ്യമായി മനസ്സിൽ വരുന്നത് അവയുടെ ഉണ്ടക്കണ്ണുകൾ തന്നെയായിരിക്കും. അതുകൊണ്ടുതന്നെ ഇവയുടെ കണ്ണുകളെപ്പറ്റി ഒരു ചെറിയ കുറിപ്പെഴുതാൻ ആഗ്രഹിക്കുന്നു.
എല്ലാ തുമ്പി ഇനങ്ങൾക്കും മികച്ച കാഴ്ചശക്തിയുണ്ട്. അവയുടെ പുറകിൽ ഒഴികെ എല്ലാ കോണുകളും ഉൾക്കൊള്ളുന്ന അവിശ്വസനീയമായ കാഴ്ചയുണ്ട്. ഈ കാഴ്ചശക്തി അവയെ വളരെ കൃത്യതയുള്ള ഇരപിടുത്തത്തിനു വളരെ സഹായിക്കുന്നു.
ഓരോ കണ്ണുകളും ഒമാറ്റിഡിയ (Ommatidia) എന്ന് പേരുള്ള മുപ്പതിനായിരത്തോളം ഘടകാംശങ്ങൾ ചേർന്നുള്ള സംയുക്ത നേത്രങ്ങളാണ്. ഓരോ ഒമാറ്റിഡിയവും റെറ്റിനയായി പ്രവർത്തിക്കുന്നു. കൂടാതെ രണ്ടു കണ്ണുകൾക്കുമിടയിലായി ഒസെല്ലി (Ocelli) എന്ന വിളിക്കപ്പെടുന്ന മൂന്നു ഒറ്റലെൻസുള്ള കണ്ണുകളുമുണ്ട്. ഒമാറ്റിഡിയയിൽ ലൈറ്റ് സെൻസിറ്റീവ് ഓപ്സിൻ പ്രോട്ടീനുകൾ(Light sensitive opsin proteins) അടങ്ങിയിട്ടുണ്ട്. അതുവഴി സംയുക്ത നേത്രത്തിലെ വിഷ്വൽ സെൻസിംഗ് ഘടകമായി പ്രവർത്തിക്കുന്നു. എന്നാൽ മനുഷ്യരിൽ നിന്ന് വ്യത്യസ്തമായി, പകൽ പറക്കുന്ന തുമ്പി ഇനങ്ങളിൽ നാലോ അഞ്ചോ വ്യത്യസ്ത ഓപ്സിനുകൾ ഉണ്ട്. ഇത് മനുഷ്യന്റെ ദൃശ്യശേഷിക്ക് അതീതമായ നിറങ്ങളായ അൾട്രാവയലറ്റ് (UV) വെളിച്ചം കാണാൻ സാധിക്കുന്നു. ഓരോ റെറ്റിനയിലും ആയിരക്കണക്കിന് കാഴ്ചാസ്വീകരണികൾ (Photoreceptors) അടങ്ങിയിരിക്കുന്നു, അവ പ്രകാശം ശേഖരിക്കുകയും വിഷ്വൽ സീനിനെക്കുറിച്ചുള്ള വിവരങ്ങൾ ഇന്റർ ന്യൂറോണുകളിലേക്ക്(Interneurons) അയയ്ക്കുകയും ഒരു നാനാവർണ്ണമുള്ള (Mosaic) രൂപം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. പക്ഷേ ഈ വിഷ്വൽ മൊസൈക്ക് പ്രാണികളുടെ തലച്ചോറിൽ എങ്ങനെ സംയോജിപ്പിച്ചിരിക്കുന്നു എന്നത് ഇപ്പോഴും അറിവായിട്ടില്ല.

Compound Eyes of Dragonfly Photo Credit : Nidheesh K B |
Ommatidia and Ocelli of Dragonfly Photo Credit : Nidheesh K B |