Common name:
Long banded Bluetail Malayalam name:
അരുവിത്തുമ്പി Scientific name:
Archibasis oscillans Selys, 1877
Family:
Coenagrionidae Place of observation:
Thumboor, Kerala Date of observation: Various
Male
Abdomen: 30-32 mm
Hind wing: 21-24 mm
Female
Abdomen: 35 mm
Hind wing: 28 mm
പൂത്താലിത്തുമ്പിയെക്കാൾ അല്പം വലുതും അതിമനോഹരമായ നീലയും കറുപ്പും നിറങ്ങളോടും കൂടിയ ഒരിനം സൂചിത്തുമ്പിയാണ് അരുവിത്തുമ്പി Long banded Bluetail (Archibasis oscillans). ഉദരത്തിലെ കറുത്തപൊട്ടു ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നതാണ്. ശുദ്ധജലമുള്ള ചെറുതോടുകളും അരുവികളുമാണ് ആവാസസ്ഥാനങ്ങൾ. ജൂലൈ, ആഗസ്റ് മാസങ്ങളിൽ ഇവയെ കൂടുതലായി കാണാറുണ്ട്. ജലസ്രോതസ്സുകളിൽ നിന്ന് ഒട്ടും നീങ്ങിപ്പോകാറില്ല. എന്നാൽ പ്രായപൂർത്തിയാകാത്ത പെൺതുമ്പികളെ ജലാശയങ്ങളിൽനിന്നും അല്പം മാറി ചില മരങ്ങളിലും മറ്റും എല്ലാ കാലാവസ്ഥയിലും കണ്ടിട്ടുണ്ട്.
ജലാശയത്തോടേറെ ചേർന്ന്നിൽക്കുന്ന കുറ്റിച്ചെടികളിലും മറ്റും ഇണചേർന്നിരിക്കുന്ന ഇവയെ കാണാം. ജലസസ്യങ്ങളിലും ജലോപരിതലത്തിലുള്ള ചെറുകമ്പുകളിലുമാണ് കൂടുതലായും മുട്ടയിടാറുള്ളത്. മുട്ടയിടുന്ന പെൺത്തുമ്പിയെ എല്ലായ്പ്പോഴും ആൺത്തുമ്പി പിടിച്ചിരിക്കുന്നതായാണ് കണ്ടിട്ടുള്ളത്. പെൺതുമ്പികൾ ദീർഘസമയം വെള്ളത്തിൽ മുങ്ങിക്കിടന്നു മുട്ടയിടാറുണ്ട്. ചിലപ്പോൾ രണ്ടും, മൂന്നും, നാലും ജോഡികൾ ചേർന്നിരുന്നു മുട്ടയിടുന്നത് കാണാം.